തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ നാളെ അവലോകന യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. നാളെ രാവിലെ 10.30ന് അവലോകന യോഗം ചേരുന്നതിനായി ഹൈക്കോടതി അനുമതി നൽകിയെന്നും മന്ത്രി അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേർത്തു.




