Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി എ സുരേഷ് ബാബു ഭാവിനി ഡയറക്ടറായി ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികിയ വിദ്യുത് നിഗം ​​ലിമിറ്റഡ് (ഭാവിനി)യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.എ. സുരേഷ് ബാബു ബുധനാഴ്ച ചുമതലയേറ്റു. ആണവോർജ വകുപ്പിനു കീഴിലുള്ള ഈ സ്ഥാപനമാണ് ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പദ്ധതിയുടെ നിർമാണവും നടത്തിപ്പും നിർവഹിക്കുന്നത്.

ആണവോർജ മേഖലയിൽ 37 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള സുരേഷ് ബാബു മുൻപ് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.പി.സി.ഐ.എൽ.) ൽ എച്ച്.ആർ. ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. തൃശ്ശൂർ സ്വദേശിയായ അദ്ദേഹം തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് 1989-ൽ ബാർക് ട്രെയിനിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി. മദ്രാസ് ആണവോർജ നിലയത്തിലും കൂടംകുളം നിലയത്തിലും വിവിധ ചുമതലകൾ വഹിച്ചു. പുതിയ നിയമനം മൂന്ന് വർഷത്തേക്കാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഈ മാസമാദ്യം ക്രിട്ടിക്കൽ നിലയിലെത്തിയിരുന്നു. ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇവിടെ നിന്ന് വൈദ്യുതി ഉൽപാദനം ആരംഭിക്കും. ഇതോടെ റഷ്യയ്ക്കു ശേഷം വാണിജ്യാടിസ്ഥാനത്തിൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer