Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലിനിന്റെ ഓർമ്മകളോടെ ധ്രിയയെ കാണാൻ എത്തി മാതാപിതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കുറച്ചു നാളുകൾക്ക് മുൻപ് സ്വന്തം മകളെ നഷ്ട്ടപെട്ട ഒരു അമ്മയുടെ വേദനയിൽ കേരളം നടുങ്ങിയതാണ്. പത്തു മാസം തികയാൻ 3 ദിവസം ശേഷിക്കെ, ഫെബ്രുവരി 13നു കാറപകടത്തിൽ മരണപ്പെട്ട ആലിന്റെ അമ്മ ഷെറിൻ ഇന്നലെ ധ്രിയയെ നെഞ്ചോടു ചേർത്തുവെച്ചു. തന്റെ മകൾ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന് തീരുമാനിച്ച മാതാപിതാക്കൾ അവയവങ്ങൾ ധാനം ചെയ്തപ്പോൾ കരൾ നൽകിയത് ആറു മാസം പ്രായമുള്ള ധ്രിയയ്ക്കായിരുന്നു. ആറ് അവയവങ്ങൾ ദാനം ചെയ്ത ആലിൻ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി. കഴിഞ്ഞ വ്യാഴ്ചയായിരുന്നു ആലിന്റെ ഒന്നാം പിറന്നാൾ.

കിംസ് ഹെൽത്തിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ സംഗമമായ ‘ശലഭം’ പരിപാടിയിലാണ് ധ്രിയയെ കാണാൻ അരുണും ഷെറിനും എത്തിയത്. ധ്രിയയെ കൈകൾക്ക് ഏറ്റുവാങ്ങിയപ്പോൾ ഷെറിന്റെ ഉള്ളൊന്ന് പിടച്ചു. കണ്ടുനിന്നവരുടെ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞൊഴുകി. അപകടത്തിൽ പരിക്കേറ്റ ഷെറിന് എഴുനേൽക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെറിന്റെ അമ്മക്ക് പൂർണ്ണമായി ഇതുവരെയും ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.സ്വന്തം മകൾ മറ്റുള്ളവരിലൂടെ ജീവിക്കുണ്ടെന്ന സമാധനത്തിലാണ് ഷെറിനും അരുണും.

Recent News

Advertisement
WhiteswanTV Footer