തൃശ്ശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരൻ ചെമ്മീൻ വലയില്‍ കുടുങ്ങി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചുവാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്മീന്‍ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂടെയുള്ളവർക്കും നീന്തൽ വശമില്ലാത്തതിനാൽ ഉടൻ തന്നെ പ്രദേശ വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.




