Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് ഒമാനിൽ നിയമസാധുതയില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കറ്റ് : ക്രിപ്റ്റോകറൻസികളുടെ ഉപയോഗവും ഇടപാടുകളും നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) രംഗത്തെത്തിയിരിക്കുകയാണ്. ഡിജിറ്റൽ കറൻസികൾക്ക് രാജ്യത്ത് നിയമപരമായ അംഗീകാരമില്ലെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വലിയ സാമ്പത്തിക സുരക്ഷാ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ബാങ്ക് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കുന്നു. ക്രിപ്റ്റോകറൻസികൾക്ക് സെൻട്രൽ ബാങ്ക് യാതൊരുവിധ ഗ്യാരണ്ടിയും നൽകുന്നില്ലെന്നും ഒമാന്റെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിൽ ഇവയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രസ്താവനയിൽ ആവർത്തിച്ചു പറഞ്ഞു.

അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ ക്രിപ്റ്റോകറൻസി ഇടപാടുകളെക്കുറിച്ച് തെറ്റായ രീതിയിലുള്ള പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സെൻട്രൽ ബാങ്ക് ഔദ്യോഗിക വിശദീകരണവുമായി എത്തിയത്. രാജ്യത്തെ സാമ്പത്തിക വിനിമയങ്ങൾ നിയന്ത്രിക്കുന്ന 2025/2 ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇത്തരം കറൻസികൾക്ക് അംഗീകാരമില്ല. കൂടാതെ, നാഷണൽ പേയ്മെന്റ് സിസ്റ്റംസ് നിയമം (2018/8) പ്രകാരം ക്രിപ്റ്റോകറൻസികളെ ഒരു പേയ്മെന്റ് രീതിയായി പരിഗണിക്കാൻ സാധിക്കില്ലെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.

ഇത്തരം അസ്ഥിരമായ നിക്ഷേപങ്ങളിൽ പണം മുടക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നിക്ഷേപകർ മാത്രമായിരിക്കും ഉത്തരവാദികൾ. ക്രിപ്റ്റോ ഇടപാടുകൾ വഴി പണം നഷ്ടപ്പെട്ടാൽ നിയമപരമായ പരിരക്ഷ തേടാൻ സാധിക്കില്ലെന്നും ബാങ്ക് ഓർമ്മിപ്പിച്ചു. ഔദ്യോഗിക വിനിമയ സംവിധാനങ്ങൾക്ക് പുറത്തുള്ള ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശിച്ചു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Advertisement
WhiteswanTV Footer