കോട്ടയം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മെയ് മാസമാണ് പള്ളിയിലെ പെരുന്നാൾ. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ഏപ്രില്‍ 21നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടാകുന്നത്. ശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. 15 അപകടത്തിൽ മരണപ്പെട്ടിരുന്നു.




