കൊല്‍ക്കത്ത: ബിജെപി റാലിയില്‍ നിന്നുള്ള ബഹളം അസഹസനീയമായതോടെ റാലി നിർത്തിവെച്ച് മമത ബാനര്‍ജി. നൂറ് മീറ്ററുകള്‍ മാത്രം അകലെയായിരുന്നു മമത ബാനര്‍ജിയുടെയും സുവേന്ദു അധികാരിയുടെയും റാലികള്‍ സംഘടിപ്പിച്ചിരുന്നത്. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സംസാരിക്കാനായി മമത ബാനര്‍ജി സ്റ്റേജില്‍ കയറിയതോടെ ബിജെപി റാലിയിലെ മൈക്രോഫോണില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം അസഹനീയമായി അനുഭവപ്പെടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് തങ്ങളുടെ പരിപാടിയുടെ നേര്‍ക്ക് തിരിച്ചുവെച്ച് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് മമത ആരോപിച്ചു.മമത ബാനര്‍ജി വേദി വിട്ടതോടെ രോഷാകുലരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി റാലിയിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തി. പ്രസംഗം അവസാനിപ്പിച്ച് വേദി വിടുന്നതിന് മുന്‍പ് അണികളോട് ക്ഷമാപണം നടത്തിയാണ് മമത പോയത്.




