ന്യൂഡല്‍ഹി: റായ്ബറേലി എയിംസില്‍ സീനിയര്‍ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 74 ഒഴിവുകളാണുള്ളത്. നിയമനം ലഭിക്കുന്നവര്‍ക്ക് 67,700 രൂപ ശമ്പളം ലഭിക്കും. അഭിമുഖത്തിലൂടെയാകും നിയമനം. പരമാവധി 45 വയസാണ് പ്രായപരിധി. ഏപ്രില്‍ 29ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് 1956 പ്രകാരമുള്ള ആദ്യ ഷെഡ്യൂള്‍, രണ്ടാം ഷെഡ്യൂള്‍ അല്ലെങ്കില്‍ മൂന്നാം ഷെഡ്യൂളിന്റെ ഭാഗം IIല്‍ ഉള്‍പ്പെട്ട മെഡിക്കല്‍ യോഗ്യത ഉണ്ടായിരിക്കണം.
അപേക്ഷകര്‍ സെന്‍ട്രല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ MD / MS / DNB അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.




