Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷാജി കൈലാസ് ചിത്രം ‘വരവ്’ റിലീസിനൊരുങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാസ് ആക്ഷൻ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമായ ‘വരവ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു. ജോജു ജോർജ് നായകനായി എത്തുന്ന ഈ പൂർണ ആക്ഷൻ ചിത്രത്തിൽ അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.

ജോജു ജോർജും ഷാജി കൈലാസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘വരവ്’ക്ക് ഉണ്ട്. ശക്തമായ ആക്ഷൻ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്റ്റ് ഓൾഗാ പ്രൊഡക്ഷൻസ് ബാനറിൽ നൈസി റെജിയാണ് നിർമ്മിക്കുന്നത്.

98 ദിവസത്തെ ചിത്രീകരണത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റർമാർ ചേർന്ന വലിയ സംഘമാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. സ്റ്റണ്ട് സിൽവ, കലൈ കിംഗ്‌സൺ, ഫീനിക്‌സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവ്‌സി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ വാണി വിശ്വനാഥ്, സുകന്യ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാണ്.

മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി, കോട്ടയം, വാഗമൺ, തിരുവനന്തപുരം തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായി 98 ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയായി. എ.കെ. സാജൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശരവണൻ ഛായാഗ്രഹണവും സാം സി.എസ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.

Recent News

Advertisement
WhiteswanTV Footer