കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് ടെലഗ്രാം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കേസുകൾ വർധിക്കുന്നു. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിരവധി കേസുകളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാസര്‍കോട് മുപ്പത്തിരണ്ട് പേരുടെ ചിത്രങ്ങളാണ് ഒരാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. പുരുഷന്മാരുടെ ഫോട്ടോകളും സ്ത്രീകളുടേതിനൊപ്പം ചേര്‍ത്ത് വച്ചാണ് പ്രചരണം നടത്തുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ചാണ് ഇത്തരത്തിൽ മോര്‍ഫിങ് നടത്തുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തിൽ. നിലവില്‍ സ്ത്രീകള്‍ നേരിട്ട് തന്നെ പൊലീസ് സ്റ്റേഷനുകളിലെത്തി പരാതിയില്‍ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതി വന്നതോടെ അപമാനം ഭയന്ന് പരാതിപ്പെടാന്‍ തയാറാകുന്നില്ല. കേസുകൾ വർഷിക്കുന്ന സാഹചര്യത്തിൽ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.




