പാലക്കാട്: പാലക്കാട് മുതുകുറിശ്ശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശിയായ 55കാരന് സൂര്യാതപമേറ്റു. ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്. മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. സംസ്ഥാനത്ത് സൂര്യാതപമേൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ സർക്കാർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു.




