കണ്ണൂര്‍: പാമ്പ് ശല്യം മനുഷ്യര്‍ക്ക് മാത്രമല്ല, ദൈവങ്ങള്‍ക്കും തലവേദനയാകുന്നു. കണ്ണൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി വീണ്ടും മൂര്‍ഖനെ കണ്ടെത്തി. താവക്കര അഹ്മദിയ്യാ പള്ളിയില്‍ ദേഹശുദ്ധികരണം വരുത്തുന്നയിടത്താണ് (കൈ, കാല് കഴുകുന്ന സ്ഥലം) മൂര്‍ഖനെ കണ്ടെത്തിയത്.
ഇന്നലെ രാത്രി 7.30നാണ് സംഭവം. പള്ളിയില്‍ എത്തിയ ചിലര്‍ ചീറ്റുന്ന ശബ്ദം കേട്ടു നോക്കിയപ്പോഴാണ് മൂര്‍ഖനെ കണ്ടെത്തിയത്. പള്ളി ഭാരവാഹികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകനും മൃഗസ്നേഹിയുമായ രഞ്ജിത്ത് നാരായണന് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. നിരവധി ആളുകള്‍ വന്നുപോകുന്ന ഇവിടെ പാമ്പിനെ കണ്ടെത്തിയത് ആശങ്ക കൂട്ടുന്നു.
രാപ്പകല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്ത് പാമ്പ് ശല്യം രൂക്ഷമാകുകയാണ്. പത്തിലേറെ പേര്‍ക്കാണ് മൂന്ന് ദിവസത്തിനിടെ പാമ്പുകടിയേറ്റിരിക്കുന്നത്.
കണ്ണൂരില്‍ പള്ളിയില്‍ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി pic.twitter.com/eu1L69O9z6
— Samakalika Malayalam (@samakalikam) April 28, 2026




