ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെ വൈസ് ചാൻസലർ പ്രൊഫസർ മസ്ഹർ ആസിഫ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ മഹാദേവന്റെ ഡിഎൻഎയാണ് എന്നതാണ് നടത്തിയ പ്രസ്താവന. ചൊവ്വാഴ്ച ഡൽഹിയിലെ യൂണിവേഴ്‌സിറ്റി കാമ്പസിൽ ആർഎസ്എസ് സംഘടിപ്പിച്ച യുവ കുംഭ് പരിപാടിയിൽ സംസാരിക്കവെയാണ് പരാമർശം നടത്തിയത്. അതേസമയം ആർഎസ്എസ് പരിപാടിക്ക് സർവകലാശാലയിൽ അനുമതി നൽകിയതിനെതിരേ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു.


