Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൂറ്റൻ സ്കോർ ഉയർത്തിയിട്ടും മുംബൈയെ തകർത്ത് ഓറഞ്ച് ആർമി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: സ്വന്തം തട്ടകത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും തോൽവിയേറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയംമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് അടിച്ചുകൂട്ടിയെങ്കിലും വെറും 18.4 ഓവറിൽ സൺറൈസേഴ്സ് ലക്ഷ്യം മറികടന്നു. വൻ ടോട്ടലുയർത്തിയിട്ടും മുംബൈക്ക് രക്ഷയില്ലായിരുന്നു. സെഞ്ച്വറി നേടിയ റയാൻ റിക്കിൾട്ടണിന്റെ മികവിലാണ് മുംബൈ കൂറ്റൻ സ്കോർ ഉയർത്തിയത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതലേ സൺറൈസേഴ്സ് മുംബൈക്ക് പ്രഹരമായിരുന്നു. ഓസീസ് താരം ട്രാവിസ് ഹെഡ് അഭിഷേക് ശർമക്കൊപ്പം ഒന്നാം വിക്കറ്റിൽ 128 റൺസ് അടിച്ചുകൂട്ടി. ഇഷൻ കിഷൻ പൂജ്യത്തിന് പുറത്തായെങ്കിലും ഹെന്റിച്ച് ക്ലാസന്റെ പ്രകടനം സൺറൈസേസിന് വിജയം എളുപ്പമാക്കി. ഹൈദരാബാദ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

Recent News

Advertisement
WhiteswanTV Footer