കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ. ടി. സുലൈമാന്റെ മകൻ നിഷാൽ സൽമാൻ (22) ഇന്ന് രാവിലെ 10.30 മുതൽ കാണാതായെന്നാണ് ബന്ധുക്കൾ പൊലീസിൽ അറിയിച്ചത്.
ക്യാൻസർ രോഗബാധയെ തുടർന്ന് ഇടത് കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതായി പറയുന്നു. ഇതിന്റെ മാനസിക വിഷമത്തിൽ ഇയാൾ നാടുവിട്ടിരിക്കാമെന്നാണു ബന്ധുക്കളുടെയും പൊലീസിന്റെയും സംശയം. കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരുന്ന നിഷാലിന് കാലിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്, പിന്നീട് അത് ശ്വാസകോശത്തേക്കും ബാധിക്കുന്ന നിലയിലായിരുന്നുവെന്നും അറിയുന്നു.
ഈ സാഹചര്യത്തിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കാൽ മുറിച്ചുമാറ്റാൻ നിർദ്ദേശിച്ചത്. അതിനു പിന്നാലെ യുവാവ് ഗുരുതരമായ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പറയുന്നു. രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായതോടെ ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി.
ഫോൺ കൈവശമില്ലാത്തതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു പൊലീസ് അഭ്യർത്ഥിച്ചു.
വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
AKHINESS-9645834010
SULAIMAN-7510171968
NOUFAL-9946815008
POLICE-0495 2222240




