Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അച്ഛനെ കൊലപ്പെടുത്തിയ സംഭവം; ഷാനുവിനെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിവാഹ വാർഷിക ആഘോഷം നടന്ന വീട്ടിൽ മണിക്കൂറുകൾക്കകം ദാരുണ സംഭവം. മദ്യലഹരിയിലായ മകൻ നടത്തിയ ആക്രമണത്തിൽ അച്ഛൻ മരിച്ചു. അമ്പൂരി തുടിയാംകോണം കൂരല്ലൂർ ഹൗസിൽ തോമസ് ഏബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷാനു തോമസ് (30) ആക്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ മരിച്ചു.

ബുധനാഴ്ച വൈകീട്ട് ഷാനു തോമസിന്റെയും ഭാര്യ ആൻമേരിയുടെയും വിവാഹത്തിന്റെ രണ്ടാം വാർഷിക ആഘോഷം വീട്ടിൽ നടന്നിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആഘോഷങ്ങൾ കഴിഞ്ഞ് ബന്ധുക്കൾ വീടുകളിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് സംഭവം ഉണ്ടായത്. ആദ്യം ആരും വിശ്വസിക്കാത്ത ഈ വാർത്ത പിന്നീട് വീട്ടിലെത്തിയവർക്കെല്ലാം ഞെട്ടലായി.

കോയമ്പത്തൂരിൽ ആയുർവേദ മസാജ് സെന്റർ നടത്തുന്ന ഷാനുവും, അവിടെ തന്നെയാണ് ലബോറട്ടറിയിൽ ജോലി ചെയ്യുന്ന ആൻമേരിയും. ഇരുവരും ഉടൻ ജോലിക്കായി മലേഷ്യയിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിൽ ആഘോഷത്തിനായി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വീട്ടിലെത്തിയത് പരിക്കേറ്റ അച്ഛനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച ഷാനുവിനെ പിന്നീട് ആശുപത്രി പരിസരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുന്നു.

Advertisement
WhiteswanTV Footer