ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ തമിഴ്‌നാട്ടിലെ വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ടിവികെ അധ്യക്ഷനും നടനുമായ വിജയ്യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു.
എന്നാൽ അവസാന നിമിഷം വിജയ് യാത്ര റദ്ദാക്കിയതോടെ പ്രവർത്തകർ അസ്വസ്ഥരായി. തുടർന്ന് പള്ളിക്കുള്ളിൽ കയറി അൾത്താരയ്ക്ക് സമീപം നിന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ഇതോടെ പള്ളിയിലെ ആരാധനാ ചടങ്ങുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. വിശ്വാസികളുടെ ദൈനംദിന പ്രാർത്ഥനകൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് പള്ളി അധികൃതർ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ കൂടുതൽ നടപടികൾ സംബന്ധിച്ച് അധികൃതർ വിലയിരുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




