Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗിൽ നിന്ന് ആരൊക്കെ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ മുസ്‌ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിസഭയിലേക്ക് എത്തും എന്നതിനെക്കുറിച്ചുള്ള അണിയറ ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാവുകയാണ്. ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് പാർട്ടി പ്രധാനമായും പ്രതീക്ഷിക്കുന്നത്. പട്ടികയിൽ ഏറ്റവും മുൻനിരയിലുള്ള പേര് പി.കെ. കുഞ്ഞാലിക്കുട്ടിയുടേതാണ്. അദ്ദേഹം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നുറപ്പുള്ളതോടൊപ്പം തന്നെ, ഇത്തവണ ഉപമുഖ്യമന്ത്രി പദത്തിലേക്കും കുഞ്ഞാലിക്കുട്ടി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായ മൂന്നാം വിജയത്തിന്റെ കരുത്തിൽ പി.കെ. ബഷീർ മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. എം.കെ. മുനീറിന്റെ അഭാവം നികത്താൻ കെ.എം. ഷാജി രണ്ടാമനായി എത്താനാണ് സാധ്യത കൂടുതൽ. പാലക്കാട് ജില്ലയിൽ നിന്ന് മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ ഷംസുദ്ദീനും സാധ്യത കൽപ്പിക്കപ്പെടുന്നു. കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകുമ്പോൾ പാറക്കൽ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റർ എന്നിവരിൽ ഒരാൾ പട്ടികയിൽ ഇടംപിടിച്ചേക്കും. വടക്കൻ കേരളത്തിന്, പ്രത്യേകിച്ച് കാസർകോടിന് പ്രാധാന്യം നൽകുകയാണെങ്കിൽ മഞ്ചേശ്വരത്ത് നിന്ന് എ.കെ.എം. അഷ്റഫിനെയും പരിഗണിച്ചേക്കാം.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ മുസ്‌ലിം ലീഗ് ഇപ്പോൾ പക്വമായ നിലപാടാണ് സ്വീകരിക്കുന്നത്. വി.ഡി. സതീശന് നേരത്തെ നൽകിയ പരസ്യപിന്തുണയിൽ നിന്ന് ലീഗ് അല്പം പിന്നോട്ട് പോയതായാണ് സൂചനകൾ. മുഖ്യമന്ത്രി ആരാകണമെന്ന് തങ്ങൾ നിലവിൽ പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സീറ്റുകളുടെ എണ്ണം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഡിഎഫിനുള്ളിലെ അധികാര വിഭജന ചർച്ചകൾ കൂടുതൽ ഊർജ്ജിതമാകാനാണ് സാധ്യത.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer