Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമുദ്ര സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് മീൻ പിടിച്ചു; ഇന്ത്യക്കാരുൾപ്പടെ ആറുപേർ സൗദിയിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിൽ സമുദ്ര സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ആറു പ്രവാസികളെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അസിർ മേഖലയിലെ അൽ ഖഹ്മ ഗവർണറേറ്റിൽ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിംഗിനിടെയാണ് അനധികൃതമായി മീൻപിടുത്തം നടത്തിയ ഇവരെ പിടികൂടിയത്.

അറസ്റ്റിലായവരിൽ ഇന്ത്യക്കാരും ബംഗ്ലാദേശികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ നിരോധിത സമുദ്ര മേഖലയിലായിരുന്നു ഇവർ മീൻപിടുത്തം നടത്തിയിരുന്നത്.

പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ നിന്ന് വേട്ടയാടിയ മത്സ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ നിലവിലുള്ള നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിച്ചതായും, തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer