കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ വിവാദ പരാമർശങ്ങൾക്ക് തിരികൊളുത്തിയിരുന്നു ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി വി അന്‍വർ. ഇപ്പോഴിതാ, അൻവറിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം നേതാവ് എം വി ജയരാജന്‍. അൻവർ മൊബൈല്‍ രാഷ്ട്രീയം നടത്തുന്ന ആളാണെന്നും, രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും അന്‍വറിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലത്തിൽ ഭരണ വിരുദ്ധ വികാരം പറയുന്നില്ലെന്നും, എല്‍ഡിഎഫ് ഭരണം വരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അൻവറിന്റെ വിവാദ പരാമർശങ്ങൾ പല രാഷ്രിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ബേപ്പൂരിൽ അൻവർ വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നാണ് അൻവറിന്റെ വിലയിരുത്തൽ. അൻവർ പരാജയപ്പെടുകയും എതിർ സ്ഥാനാർത്ഥിയായ മുഹമ്മദ് റിയാസ് ജയിക്കുകയും ചെയ്‌താൽ തല മൊട്ടയടിച്ചു കമ്മലിട്ടു നടക്കുമെന്നൊക്കെ വെല്ലുവിളികൾ നടത്തിയിരുന്നു അൻവർ. എന്നാൽ പിന്നീട അത് മാറ്റിപ്പറയുകയും ചെയ്തിരുന്നു.




