ഇടുക്കി: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നൂറിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് എം എം മണി. ഇടുക്കിയിൽ എല്ലാ നാല് സീറ്റുകളും എൽഡിഎഫ് നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയിൽ എൽഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ജെ ജോസഫ് പക്ഷം മാറിയത് എൽഡിഎഫിന് ഗുണകരമാകുമെന്ന് എം എം മണി അഭിപ്രായപ്പെട്ടു. കൂടാതെ, ഒന്നും ചെയ്യാത്ത അച്ഛന്റെ സ്ഥാനത്ത് മകനെ മത്സരിപ്പിച്ചതാണ് യുഡിഎഫ് നേരിടുന്ന മറ്റൊരു പ്രശ്നമെന്നും വിമർശിച്ചു.
ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറയാമെങ്കിലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ യുഡിഎഫ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതുകൊണ്ട് മാത്രം വിജയിക്കണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈപ്പത്തി ചിഹ്നത്തെ കുറിച്ചും വിമർശനം ഉയർത്തിയ എം എം മണി, “കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി രാജ്യം ഇപ്പോൾ ബിജെപിയുടെ കൈയിൽ എത്തിച്ചു” എന്നും “കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു” എന്നും അദ്ദേഹം പ്രതികരിച്ചു.




