രാജസ്ഥാൻ റോയസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 15 വയസ്സുകാരന്റെ പ്രകടനം കണ്ട് അന്ധം വിട്ടവരാണ് ക്രിക്കറ്റ് പ്രേമികളെല്ലാവരും. എന്നാൽ ഇപ്പോഴിതാ, വൈഭവ് സൂര്യവംശിയെ പ്രൊഫഷണൽ ക്രിക്കറ്റ് കളിപ്പിക്കുന്നത് ബാലവേലയാണെന്ന ആരോപണവുമായി കർണാടകയിലെ സാമൂഹിക പ്രവർത്തകൻ ജഗദീഷ്. സ്കൂളിൽ പോയി പഠിക്കേണ്ട സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ടീമിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്നാണ് ആരോപണം.
ലീഗിലെ കഠിനമായ മത്സരങ്ങൾ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും, ഇത്രയും ചെറിയ പ്രായത്തിൽ ഐപിഎൽ പോലുള്ള വലിയ ലീഗുകളിൽ കളിക്കുന്നത് കുട്ടികളെ ചൂഷണംചെയ്യുന്നതിന് തുല്യമാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. രാജസ്ഥാൻ റോയൽസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിട്ടുണ്ട്.




