തിരുവനന്തപുരം: നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. തുടർഭരണത്തിൽ പ്രതീക്ഷ വെച്ചുകൊണ്ട് ഇടതുപക്ഷവും തിരിച്ചുവരവിന് പ്രതിപക്ഷവും തയാറെടുക്കുന്ന ഫലമാണ് നാളെ വരാനിരിക്കുന്നത്. ഇപ്പോഴിതാ, ഇടതുമുന്നണി തുടർഭരണം നേടുമെന്നും തങ്ങൾക്കൊരാശങ്കയുമില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച ജനപിന്തുണ ഭരണവിരുദ്ധ വികാരമില്ല എന്നതിന് തെളിവാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.


