തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തി യുഡിഎഫ് നേതൃത്വം. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന് ഈ തിരഞ്ഞെടുപ്പ് ഫലം വിരാമമിട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
“അഭൂതപൂർവ്വമായ വിജയമാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് സമ്മാനിച്ചത്. അതിനാൽ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ഭരണത്തോട് ജനങ്ങൾ തങ്ങളുടെ വിധിയെഴുതി. മധുരമായ ഭാഷയിൽ തന്നെയാണ് അവർ പ്രതികാരം പ്രകടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ സ്വാധീനിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങൾ ഉണ്ടായെങ്കിലും, അവ ഒടുവിൽ തിരിച്ചടിയായിത്തീർന്നതാണ് ഈ ഫലം കാണിക്കുന്നത്,” എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.




