Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ; എംഎൽഎമാരുടെ യോ​ഗം രണ്ട് ദിവസത്തിനകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന് പിന്നാലെ ടിവികെ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കും. ആ യോഗത്തിൽ വിജയ്‌യെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത.

സർക്കാർ രൂപീകരണത്തിനായി ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ നേടാൻ ടിവികെ ശ്രമിക്കും. ഗവർണർ രണ്ട് ദിവസത്തിനകം ചെന്നൈയിൽ എത്തുമെന്ന് വിവരം. ഇതിനിടെ ടിവികെയെ പിന്തുണക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നതായി അറിയിച്ചു. ഇന്ന് ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ കൂടിയാലോചന നടത്തും. അതേസമയം, തമിഴ്നാട്ടിൽ എല്ലാ രാഷ്ട്രീയ സാധ്യതകളും പരിശോധിക്കുമെന്ന് ബിജെപി വ്യക്തമാക്കി. വിജയുമായി ബിജെപി ചർച്ച നടത്തുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer