Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദൗത്യം പൂർത്തിയായില്ല;ബിജെപിയെ ഭരണത്തിൽ എത്തിക്കും: രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ. പ്രതീക്ഷിച്ച വിജയം ബിജെപിക്ക് ഉണ്ടായില്ല. 10-12 സീറ്റാണ് കണക്കുകൂട്ടിയത്. കേരളത്തിൽ ഉണ്ടായത്, സിപിഎം വിരുദ്ധ കൊടുങ്കാറ്റാണെന്നും പറഞ്ഞു. തിരുവനന്തപുരത്തെ നാല് മണ്ഡലം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേമം ജയിക്കും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. പൂട്ടും താക്കോലും ഇല്ല എന്ന് ജനം തെളിയിച്ചു. കേരളത്തിലെ ദൗത്യം പൂർത്തിയായിട്ടില്ലെന്നും, ബിജെപിയെ ഭരണത്തിൽ എത്തിക്കുമെന്നും കൂട്ടിച്ചേർത്തു.

അവസരവാദ മുന്നണി അല്ല എൻഡിഎ. മുന്നണി പരീക്ഷണം തുടരും. കൂടുതൽ പാർട്ടികളും നേതാക്കളും വരും. ക്രിസ്ത്യൻ സമുദായം വോട്ട് ചെയ്തില്ല എന്ന പ്രചരണം പ്രൊപ്പഗണ്ടയാണ്. എഫ്സിആർഎ പ്രചരണം കോൺഗ്രസിന് ഗുണം ചെയ്തിട്ടുണ്ട്. കോൺഗ്രസ്‌ അത് അവസരമായി കണ്ടു. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായി. സിപിഎമ്മിന്റെ അഹങ്കാരം യുഡിഎഫും തുടർന്നാൽ അവരും പൊളിയും. എൻഡിഎ വോട്ട് ശതമാനം കൂടാത്തത് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer