തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. എൻഡിഎയും യുഡിഎഫുമാണെന്ന് രണ്ട് മുന്നണികൾ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്. ഇത്ര വലിയ തരംഗം ഇല്ലായിരുന്നു എങ്കിൽ എൻഡിഎക്ക് കൂടുതൽ സീറ്റുകൾ കിട്ടിയേനെ എന്നും കൂട്ടിച്ചേർത്തു.
2021ൽ ബിജെപിക്ക് തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടിന്റെ മുപ്പത് ശതമാനം അധികം വോട്ട് ഇത്തവണ അവിടെ ബിജെപിയും കൈകോർത്ത് കിട്ടിയിട്ടുണ്ട്. ഇപ്പോൾ പറ്റിയ അപാകതകൾ വിലയിരുത്തി പരിഹരിക്കുമെന്നും പറഞ്ഞു.




