Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Twenty 20

അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയും യുഡിഎഫും മാത്രമേ കാണൂ: സാബു ജേക്കബ്

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. എൻഡിഎയും യുഡിഎഫുമാണെന്ന് രണ്ട് മുന്നണികൾ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്. ഇത്ര വലിയ തരംഗം ഇല്ലായിരുന്നു എങ്കിൽ എൻഡിഎക്ക് കൂടുതൽ സീറ്റുകൾ കിട്ടിയേനെ എന്നും കൂട്ടിച്ചേർത്തു. 2021ൽ ബിജെപിക്ക് തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടിന്റെ മുപ്പത് ശതമാനം […]
Read more

ട്വന്റി 20 ഇറങ്ങിയ മണ്ഡലങ്ങളിൽ പോളിങ് ഉയർന്നു

കൊച്ചി: ട്വന്റി 20 മത്സരരംഗത്ത് എത്തിയ മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരം രൂപപ്പെട്ടതോടെ പോളിങ് ശതമാനം ഗണ്യമായി ഉയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന കുന്നത്തുനാട് ഇക്കുറി ശക്തമായ പോരാട്ടത്തിനാകളമായി മാറി. ട്വന്റി 20 വോട്ടുകളും ബി.ജെ.പി. വോട്ടുകളും ഒന്നിക്കുമെന്ന പ്രചാരണം മണ്ഡലത്തിൽ ശക്തമായിരുന്നു. ഇതിനെ അഭിമാനപ്രശ്നമായി കണ്ട ട്വന്റി 20 നേതൃത്വം സജീവമായ പ്രചാരണം നടത്തി. മൂന്ന് മുന്നണികളും ശക്തമായി രംഗത്തെത്തിയതോടെ കുന്നത്തുനാട്ടിൽ പോളിങ് 84.9 ശതമാനമായി ഉയർന്നു. തൃപ്പൂണിത്തുറയിലും വൈപ്പിനിലും ട്വന്റി 20യുടെ സാന്നിധ്യം ത്രികോണ […]
Read more

ട്വന്‍റി 20 വിജയിച്ചാൽ കുന്നത്തുനാടിന് 5000 കോടി രൂപയുടെ വികസന പാക്കേജ്: സാബു എം ജേക്കബ്

കൊച്ചി: ട്വന്റി20 അധികാരത്തിലെത്തിയാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാബു എം ജേക്കബ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിരക്കിൽ 50 ശതമാനം സബ്സിഡി നൽകുമെന്നും വിധവകൾക്ക് പ്രതിമാസം 2500 രൂപയുടെ പ്രത്യേക കാർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. ആറുമാസത്തിനുള്ളിൽ മൂന്ന് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കുമെന്നും, മണ്ഡലത്തിലെ 116 […]
Read more

വീണ നായർക്കും വോട്ടില്ല; ട്വന്റി 20-യുടെ അടുത്ത സ്ഥാനാർഥിയും പുറത്തേക്ക്

കൊച്ചി: ട്വന്റി 20 പാർട്ടിക്ക് വീണ്ടും തിരിച്ചടി. ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടി വീണാ നായർക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ ആ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി. മുമ്പ് പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന ലക്ഷ്മിപ്രിയക്കും വോട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങൾ ട്വന്റി 20യുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് തിരിച്ചടിയായി. സീരിയൽ, ബിഗ്‌ബോസ് താരങ്ങളെ രംഗത്തിറക്കി മണ്ഡലങ്ങൾ പിടിക്കാനുള്ള നീക്കമാണ് ഇതോടെ താളം തെറ്റിയത്. ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ […]
Read more

കൂടുതല്‍ സീറ്റുകള്‍, പകുതിയോളം സിനിമാക്കാര്‍; കളം നിറഞ്ഞ് ട്വന്റി 20, BJPയില്‍ നിരാശ

നിയസഭാ തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഉയര്‍ന്നു കഴിഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ മത്സരാന്തരീക്ഷവും കൊഴുക്കുന്നു. ബിജെപിയെ സംബന്ധിച്ച് ഇത്തവണ മധ്യകേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ വലിയ പ്രതീക്ഷയാണുള്ളത്. ട്വന്റി ട്വന്റിയെ കൂട്ടുപിടിച്ചാണ് ബിജെപി എറണാകുളം പിടിക്കാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം സാബു ജേക്കബ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. ബിജെപിയും ബിഡിജെഎസും ഇന്നു തങ്ങളുടെ ബാക്കി സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ജില്ലയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ചിത്രം പൂര്‍ണമാകും. പക്ഷേ അതിനിടയിലാണ് മുന്നണിക്കുള്ളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉയരുന്നുവെന്ന സൂചനകള്‍ വരുന്നത്. ട്വന്റി20 […]
Read more

ചാലക്കുടിയിൽ എൻ ഡി എ സ്ഥാനാർഥിയായി അഡ്വ.ചാർളി പോൾ

ന്യൂഡൽഹി: ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായി ട്വന്റി20 പാർട്ടിയിലെ അഡ്വ.ചാർളി പോളിനെ പ്രഖ്യാപിച്ചു. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ.ചാർളി പോൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മികച്ച മത്സരം കാഴ്ച്ചവച്ച സ്ഥാനാർത്ഥിയായിരുന്നു. രണ്ടാം തവണയാണ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നത് സിറോ മലബാർ സഭയുടെ പി.ആർ.ഒ സമിതി അംഗം, കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രർത്തിച്ചിട്ടുള്ള ചാർളി പോൾ […]
Read more

തൃക്കാക്കരയിൽ അഖിൽ മാരാർ; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻറി 20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ മത്സരിക്കും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും ട്വന്റി 20 സ്ഥാനാർഥികളായിരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബിജെപിയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളെയാണ് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, മഞ്ചേശ്വരത്ത് […]
Read more

പാലക്കാട് ട്വന്‍റി 20യിൽ നിന്ന് കൂട്ടരാജി

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ ട്വന്‍റി-20 പാർട്ടിയിൽ നിന്ന് കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്‍റി-20യുടെ തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്‍റി-20യിൽ ലയിച്ചിരുന്നുവെങ്കിലും, എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ അറിയിച്ചു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ അംഗങ്ങളും ട്വന്‍റി-20യിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്തു വന്നവർ ജനകീയ വികസന മുന്നണിയായി തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാബു എം. ജേക്കബ് പാർട്ടി പ്രവർത്തകരുമായി […]
Read more

എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു: സാബു എം ജേക്കബ്

കൊച്ചി : ട്വന്റി 20 യെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച്, എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചുവെന്നും പാർട്ടിയെ തുടച്ചു നീക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് എൻഡിഎയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് പറഞ്ഞു. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായത്. കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പാണ് ഈ തീരുമാനം. തീരുമാനത്തിൽ പ്രതിഷേധിച്ച് ട്വന്റി 20 വിട്ടു പോയവരെ കുറ്റം പറയില്ല. സ്വഭാവികമായ വിട്ടു പോകൽ മാത്രമാണ്. ഇനിയും ആളുകൾ പോയേക്കാം. ഒരാൾ പോകുമ്പോൾ നൂറ് പേർ […]
Read more

ട്വൻറി20 പാർട്ടി കൊരട്ടി പഞ്ചായത്തിൽ 16 ഇടങ്ങളിൽ മത്സരിക്കുന്നു

തൃശ്ശൂർ : വാർഡുകളിൽ 14 പേർ, ബ്ലോക്കിൽ രണ്ട് പേരും മത്സരത്തിന് തയ്യാറെടുക്കുന്നു. സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനായി ട്വൻറി20 പാർട്ടി കൊരട്ടി പഞ്ചായത്തിൽ 16 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നു. പഞ്ചായത്തിലെ 14 വാർഡുകളിൽ സ്ഥാനാർത്ഥികളും കൊരട്ടി, ചിറങ്ങര ഡിവിഷനുകളിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനങ്ങൾക്കുമായി രണ്ട് സ്ഥാനാർത്ഥികളുമാണ് പാർട്ടി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്നത്. കൊരട്ടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇവരാണ്: ഖന്നാനഗർ: എബ്രഹാം ആന്റണിചുനക്കര: ബൈജു വി.വി.പാലപ്പിള്ളി: ജോനറ്റ് ജോസ്നാലുകെട്ട്: അഗസ്റ്റിൻ സി.എം.തിരുമുടിക്കുന്ന്: പ്രിൻസി പൗലോസ്സ്നേഹനഗർ: സിനി […]
Read more
Advertisement
WhiteswanTV Footer