Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലക്കാട് ട്വന്‍റി 20യിൽ നിന്ന് കൂട്ടരാജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ ട്വന്‍റി-20 പാർട്ടിയിൽ നിന്ന് കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്‍റി-20യുടെ തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്‍റി-20യിൽ ലയിച്ചിരുന്നുവെങ്കിലും, എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ അറിയിച്ചു.

ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ അംഗങ്ങളും ട്വന്‍റി-20യിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്തു വന്നവർ ജനകീയ വികസന മുന്നണിയായി തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാബു എം. ജേക്കബ് പാർട്ടി പ്രവർത്തകരുമായി ആലോചന നടത്താതെയാണ് ട്വന്‍റി-20യെ എൻഡിഎയുടെ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതെന്നതാണ് പ്രധാന ആരോപണം.

മുതലമടയിൽ ചേർന്ന യോഗം ട്വന്‍റി-20യിലേക്കുള്ള ലയനം അസാധുവായി പ്രഖ്യാപിക്കുകയും ജനകീയ വികസന മുന്നണിയായി തുടരാനും തീരുമാനിക്കുകയും ചെയ്തു. നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവർത്തകരും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇതുവരെ ഏകദേശം 50 ഓളം പേർ ട്വന്‍റി-20 പാർട്ടി വിട്ടിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer