മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ ഏകീകരണത്തിനല്ല, മറിച്ച് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ഒരു ‘ജനപക്ഷ’ മുന്നേറ്റത്തിനാണ് വഴിതെളിച്ചതെന്ന് സലാം പറഞ്ഞു.
സിപിഎമ്മും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും, കേസുകളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മലപ്പുറത്തെയും ലീഗിനെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ തന്ത്രവുമാണ് ഇതിനു പിന്നില്‍. മലപ്പുറത്തെക്കുറിച്ചും മുസ്ലിം ലീഗിനെക്കുറിച്ചും എത്ര വലിയ വര്‍ഗീയ പ്രചാരണങ്ങളാണ് വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തെക്കൊണ്ട് അത് ചെയ്യിക്കുന്ന പിണറായി വിജയനും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. സത്യത്തില്‍ വെള്ളാപ്പള്ളി നടേശനാണ് ഇപ്പോള്‍ യു.ഡി.എഫിന്റെ ‘ഐശ്വര്യം’. അദ്ദേഹത്തിന്റെ വര്‍ഗീയ പ്രസ്താവനകളുടെ ഫലമായിട്ടാണ് മലപ്പുറത്തെ 16-ല്‍ 16 സീറ്റും നേടാനും, കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും വളരെ വലിയ മുന്നേറ്റം ഉണ്ടാക്കാനും യുഡിഎഫിന് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.


