മലപ്പുറം: കാലങ്ങളായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ആബിദ് ഹുസൈന്‍ തങ്ങളോ, എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത. കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, എ കെ എം അഷ്റഫ്, പി കെ ബഷീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് പാണക്കാട് വെച്ച് സാദിഖലി ശിഹാബ് തങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചായിരിക്കും എംഎല്‍എമാരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയേക്കും.
ഇന്ന് പാണക്കാട് വെച്ച് സാദിഖലി ശിഹാബ് തങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചായിരിക്കും എംഎല്‍എമാരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയേക്കും.






