തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി ഘടകങ്ങളെയും മുന്നണിയെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് തുടർ നടപടികൾ ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടത് ചരിത്രത്തിൽ ഇതിന് മുമ്പും ഇതിലും കുറഞ്ഞ വോട്ട് ശതമാനം ലഭിച്ചിട്ടുണ്ടെന്നും, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ആദ്യമായാണ് എം.വി. ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്.




