ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട മുറിയിൽ ചികിത്സയ്ക്കിടെ ഡ്രസിങ് ടേബിൾ (കട്ടിൽ) തകർന്ന സംഭവം. കട്ടിൽ ഒടിഞ്ഞതിനെ തുടർന്ന് രോഗി നിലത്തേക്ക് വീഴാനായിരുന്നെങ്കിലും ഡോക്ടറും ജീവനക്കാരനും ചേർന്ന് അദ്ദേഹത്തെ ഉടൻ താങ്ങിപ്പിടിച്ചതിനാൽ വലിയ അപകടം ഒഴിവായി.
ബൈസൺവാലി ഇരുപതേക്കർ സ്വദേശിയായ വനരാജ് (52) കയ്യിലെ മുറിവിന് ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു. സർജൻ ഡോ. ടിറ്റി മാത്യുവാണ് അദ്ദേഹത്തെ ഡ്രസിങ് റൂമിലെ മടക്കാവുന്ന കട്ടിലിൽ കിടത്തി ചികിത്സിച്ചിരുന്നത്. ഇതിനിടയിൽ കട്ടിലിന്റെ ഒരു ഭാഗം തകരുകയായിരുന്നു.




