തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് മുന്നണിയില്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ. പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണമെന്ന് ആവശ്യപ്പടും. മുന്നണി നേതൃത്വം ഒരാളിലേക്ക് ചുരുങ്ങാതിരിക്കാന്‍ ആണ് ഇങ്ങനെയൊരു ആവശ്യമെന്ന് സിപിഐ പറയുന്നു. തോല്‍വിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന വിലയിരുത്തലിലാണ് സിപിഐ. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമര്‍ശനം.
സിപിഐയുടെ നിയമസഭാ കക്ഷി നേതാവായി കെ.രാജനെ നിശ്ചയിച്ചു. പി പ്രസാദിനെ നിയമസഭാ കക്ഷി ഉപ നേതാവായും ജി ആര്‍ അനിലിനെ പാര്‍ട്ടി വിപ്പായും നിശ്ചയിച്ചു. കെ കെ വത്സരാജ് ആണ് നിയമസഭാ കക്ഷി സെക്രട്ടറി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതില്‍ സിപിഐ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്.




