മലപ്പുറം: എടവണ്ണപ്പാറയിൽ 18കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശിയായ മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നൽകാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് യാസിറിനെ മുനീർ മർദ്ദിച്ചിരുന്നു. അറസ്റ്റിലായ മുനീറിനെ പോലീസ് കോടതിയിൽ ഹാജരാക്കും.






