ലക്നൗ: തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുമായിരുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മഴ വില്ലനായ മത്സരത്തിൽ 9 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടത്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകളെ തടയിട്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം.
ലഖ്‌നൗവിന്റെ ബാറ്റിങ്ങിനിടെ രണ്ടുതവണയാണ് മഴ കളിയുടെ രസം കൊല്ലിയായത്. 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 19 ഓവറില്‍ 203 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗവിനെതിരെ ജയിച്ചിരുന്നെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം സ്വന്തമാക്കാമായിരുന്നു.
പത്ത് മത്സരങ്ങളില്‍ മൂന്ന് ജയങ്ങള്‍ മാത്രമുള്ള ലഖ്‌നൗവിന്റെ പ്ലേ ഓഫിന് ഉണ്ടാകില്ലെന്ന് നേരത്തെ ഉറപ്പാക്കിയതാണ്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറി നേട്ടമാണ് ലഖ്‌നൗവിനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. 56 പന്തുകളില്‍നിന്ന് ഒമ്പതു വീതം സിക്‌സുകളും ഫോറുകളും നേടിയാണ് താരം 111 റണ്‍സിലെത്തിയത്.തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ലക്നൗ ഒരു മത്സരം ജയിക്കുന്നത്. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്ക് ശേഷമുള്ള ലക്നൗവിന്‍റെ ആദ്യ ജയവുമാണിത്.






