Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രവര്‍ത്തകര്‍ പരിധിവിട്ടു; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളിൽ അണികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത് സങ്കടകരമാണ്. നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും കൂട്ടിച്ചേർത്തു.

പരസ്പരമുള്ള ഇകഴ്ത്തലും ആക്രമണവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിപദം ഹൈക്കമാന്‍ഡ് തീരുമാനിക്കും. സമൂഹമാധ്യമത്തിലും പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുകയാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ പരിധിവിടുന്നുണ്ട്. വിഡിയും കെസിയും ആര്‍സിയുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. തെരഞ്ഞെടുപ്പിന് എല്ലാ നേതാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടായിട്ടുണ്ട്. അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer