Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡോക്ടറുടെ വീട്ടിൽ കയറി മോഷ്ടിച്ചു; കവര്‍ന്നത് 10 പവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. പത്ത് പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. പോക്കാക്കില്ലത്ത് വീട്ടിൽ ഡോ. അബൂബക്കറിന്റെ വസതിയിലാണ് കവർച്ച നടന്നത്. വീടിന്റെ മുകൾ നിലയിൽ കയറിയാണ് മോഷ്ടാവ് ആഭരണങ്ങൾ അപഹരിച്ചത്. വീട്ടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

എട്ടാം തീയതി പുലർച്ചെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ ഡോ. അബൂബക്കറിന്റെ ഭാര്യ ഡോ. ബുഷറ അലമാരയിൽ നിന്ന് സ്വർണം എടുക്കാൻ ശ്രമിക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്.

സ്വർണത്തിനൊപ്പം അലമാരയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പും ഉൾപ്പെടെയുള്ള മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടാവ് കൈക്കലാക്കിയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix