മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം നിലനിര്‍ത്തി ബാഴ്സലോണ. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ എല്‍ ക്ലാസിക്കോ പോരില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ വീണ്ടും ലാലിഗ കിരീടം നേടിയത്. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെയാണ് ബാഴ്‌സയുടെ കിരീട നേട്ടം.
ആദ്യ പകുതിയിലാണ് ബാഴ്‌സയുടെ രണ്ട് ഗോളുകളും. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ആണ് ബാഴ്‌സയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 18-ാം മിനിറ്റില്‍ സ്പെയിന്‍ താരം ഡാനി ഓള്‍മോയുടെ മികച്ച ഫ്‌ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാന്‍ ടോറസ് മാഡ്രിഡിന്റെ വലയിലേക്ക് എത്തിച്ച് രണ്ടാം ഗോള്‍ സ്വന്തമാക്കി.
ബാഴ്‌സയുടെ 29-ാം ലാലിഗ കിരീടമാണിത്. എന്നാല്‍ റയല്‍ മാഡ്രിഡിന് ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.






