Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പണം നൽകിയിട്ടും വൈദ്യുതി ബിൽ അടച്ചില്ല; ചോദ്യം ചെയ്ത മാതാവിനെ ക്രൂരമായി മർദിച്ചു, മകനെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാദാപുരം : വൈദ്യുതി ബിൽ അടയ്ക്കാത്തത് ചോദ്യം ചെയ്ത മാതാവിനെ മകൻ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് നാദാപുരത്തിനടുത്ത് ഇരിങ്ങണ്ണൂരിലാണ് സംഭവം. പോത്തേരി വീട്ടിൽ പി. സുഹറയുടെ (59) പരാതിയിൽ മകൻ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു.വീട്ടിലെ വൈദ്യുതി ബിൽ അടയ്ക്കാനായി സുഹറ യാസിറിന്റെ കയ്യിൽ പണം നൽകിയിരുന്നു. എന്നാൽ ബില്ലടയ്ക്കാതെ യാസിർ ഈ പണം ചെലവാക്കി.

ബിൽ കുടിശ്ശികയായതിനെത്തുടർന്ന് കെ.എസ്.ഇ.ബി. ഓഫീസിൽ നിന്ന് വിളിവന്നതോടെ, ഇക്കാര്യം സുഹറ മകനോട് ചോദിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യാസിർ നവംബർ 17-ന് രാത്രി ഒൻപത് മണിയോടെ മാതാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു..അശ്ലീല ഭാഷയിൽ അസഭ്യം പറഞ്ഞ യാസിർ, സുഹറയുടെ ഇടത് കൈ പിടിച്ച് തിരിക്കുകയും തല ചുമരിൽ ഇടിപ്പിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതായാണ് എഫ്.ഐ.ആറിലുള്ളത്. പരിക്കേറ്റ സുഹറ ആശുപത്രിയിൽ ചികിത്സ തേടി.

യാസിർ വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യപിച്ചെത്തി വീട്ടുകാരെ മർദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നാദാപുരം പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix