ചെന്നൈ: അധികാരമേറ്റ് ഒരു ദിവസം പിന്നിടാവേ മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ചു. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലേക്കാണ് വിജയ് എത്തിയത്. അദ്ദേഹത്തെ സ്റ്റാലിനും മകനായ യദായനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് നേതാക്കൾ വിജയ്‍യെ വരവേറ്റത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സ്റ്റാലിൻ എക്‌സിൽ പങ്കുവെക്കുകയും വിജയ്‍ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ സംസ്ഥാന ഖജനാവ് കാലിയാണെന്ന വിജയ്‍യുടെ പരാമർശം സ്റ്റാലിനെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും നേരിൽ കണ്ടത്. തിരഞ്ഞെടുപ്പിൽ പ്രധാന കക്ഷികളായിരുന്ന ഡിഎംകെയും എഐഎഡിഎംകെയും വലിയ തിരിച്ചടി നേരിട്ടപ്പോൾ വിജയ് നേതൃത്വം നൽകുന്ന ടിവികെ വലിയ മുന്നേറ്റമാണ് നടത്തിയത്.






