Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: udhayanidhi stalin

കാവേരി തർക്കത്തിൽ രാഷ്ട്രീയം കലർത്താനില്ലെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന്റെ അവകാശങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ താൽപര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർക്കാർ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി വിയോജിച്ചു. മേക്കെദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ആവശ്യമില്ലെന്നും സർക്കാർ നിയമപരമായ മാർഗങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും വിജയ് വ്യക്തമാക്കി. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി, കാവേരി […]
Read more

അർദ്ധരാത്രിയിലെ കരുണാനിധിയുടെ അറസ്റ്റ്, ജയിലിൽ കിടന്ന ജയലളിത, ഇപ്പോൾ ഉദയനിധിയുടെ അറസ്റ്റ് നാടകം; കലങ്ങിമറിയുന്ന ദ്രാവിഡ രാഷ്ട്രീയം

ദ്രാവിഡ രാഷ്ട്രീയത്തിന് എന്നും വെള്ളിത്തിരയിലെ രംഗങ്ങളേക്കാൾ നാടകീയതയും സിനിമാറ്റിക് സവിശേഷതകളുമുണ്ട്. സിനിമയെന്നപോലെ തന്നെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റുകളും അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന തീയറ്ററിക്സുകളും തമിഴകത്ത് പുതിയ സംഭവമല്ല. ചലച്ചിത്രതാരം തൃഷയ്ക്കെതിരായ ദ്വയാർത്ഥ പ്രയോഗത്തിന്റെ പേരിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതും, തുടർന്ന് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത രീതിയും ഈ വിഷയത്തെ വീണ്ടും തമിഴ് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ചയാക്കി മാറ്റിയിരിക്കുകയാണ്. ഉദയനിധിയെ കസ്റ്റഡിയിലെടുക്കാനായി ഡി.എം.കെ പ്രവർത്തകരെ അടിച്ചോടിച്ച് പോലീസ് കാണിച്ച മാസ് ആക്ഷൻ […]
Read more

നിയമസഭയിൽ സ്റ്റാലിനെയും ഉദയനിധിയെയും കടന്നാക്രമിച്ച് വിജയ്

ചെന്നൈ: നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മന്ത്രി ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്. കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ച് അദ്ദേഹം പരിഹാസം ഉന്നയിക്കുകയും മുൻ സർക്കാർ അഴിമതിയിൽ മുങ്ങിയിരുന്നുവെന്നും ആരോപിക്കുകയും ചെയ്തു. പൊതുപണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിജയ് തന്റെ സിനിമാ ശൈലിയിലുള്ള രീതിയിൽ പ്രസംഗം തുടർന്നു. “ഒരു കുട്ടിക്കഥ പറയട്ടെ” എന്ന് പറഞ്ഞ് ഒരു കഥയിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്ത് പറയാതെ പരിഹസിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ […]
Read more

വിജയ്ക്കും ഉദയനിധിക്കും എതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും എതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച രേഖകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണ ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നുവെന്നും, സമാന ഹർജികൾ വീണ്ടും […]
Read more

അധികാരമേറ്റ് ഒരുദിവസത്തിന് ശേഷം സ്റ്റാലിനെ നേരിൽക്കണ്ട് വിജയ്

ചെന്നൈ: അധികാരമേറ്റ് ഒരു ദിവസം പിന്നിടാവേ മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ചു. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലേക്കാണ് വിജയ് എത്തിയത്. അദ്ദേഹത്തെ സ്റ്റാലിനും മകനായ യദായനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് നേതാക്കൾ വിജയ്‍യെ വരവേറ്റത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സ്റ്റാലിൻ എക്‌സിൽ പങ്കുവെക്കുകയും വിജയ്‍ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ സംസ്ഥാന ഖജനാവ് കാലിയാണെന്ന വിജയ്‍യുടെ പരാമർശം സ്റ്റാലിനെ വിമർശനത്തിന് ഇടയാക്കിയിരുന്നു. […]
Read more

ഡിഎംകെ 164 സീറ്റുകളിൽ മത്സരിക്കും; സ്റ്റാലിൻ കൊളത്തൂരിൽ തന്നെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി ഡിഎംകെ തന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഭൂരിഭാഗം മുതിർന്ന നേതാക്കളെയും എംഎൽഎമാരെയും നിലനിർത്തിയാണ് പട്ടിക ഒരുക്കിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈ കൊളത്തൂരിൽ നിന്നും വീണ്ടും മത്സരിക്കും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്- ട്രിപ്ലിക്കനിൽ നിന്നും ജനവിധി തേടും. മുൻ മുഖ്യമന്ത്രിയായ ഒ. പനീർശെൽവിന് ബോഡിനായ്ക്കന്നൂർ സീറ്റാണ് നൽകിയിരിക്കുന്നത്. മന്ത്രിമാരായ ദുരൈ മുരുകൻ, കെ.എൻ. നെഹ്രു, പഴനിവേൽ ത്യാഗരാജൻ, അൻപിൽ മഹേഷ് പൊയ്യാമൊഴി, തങ്കം തെന്നരശു, പി.കെ. ശേഖർബാബു, എം. സുബ്രഹ്‌മണ്യൻ, […]
Read more

ലോക ചെസ്സ് ചാമ്പ്യന് 5 കോടി രൂപ പാരിതോഷികം നൽകും: എം കെ സ്റ്റാലിൻ

ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനു 5 കോടി രൂപ പാരിതോഷികം നൽകുമെന്ന് അറിയിച്ച് തമിഴ്നാട് സർക്കാർ. സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈന യുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഡി ഗുകേഷ് ലോക ചാമ്പ്യൻഷിപ്പ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാകുന്ന വ്യക്തിയാണ് ഗുകേഷ്. ഗുകേഷിനെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു . വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. […]
Read more

Recent News

Advertisement
WhiteswanTV Footer