Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബെംഗളൂരുവിൽ താൽക്കാലിക ഷെഡിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു:നാടിനെ നടുക്കി നാരായണപുര ദുരന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കൊത്തനൂർ നാരായണപുരയിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിന് തീപിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പിഞ്ചു സഹോദരങ്ങൾ വെന്തുമരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നെത്തിയ അതിഥി തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ജെസിഎസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഈ കുടുംബം നാരായണപുരയിലെ താൽക്കാലിക ഷെഡിലായിരുന്നു താമസം. ജോലിക്ക് പോകുന്നതിന് മുന്നോടിയായി മാതാവ് സാവിത്രി കുട്ടികളെ എന്നും മുത്തശ്ശിക്കൊപ്പമാണ് നിർത്തിയിരുന്നത്. എന്നാൽ വിധി ദുരന്തമായി പെയ്തിറങ്ങിയ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുത്തശ്ശി വീടിന് പുറത്തുപോയ തക്കത്താണ് ഷെഡിൽ തീ പടർന്നത്.

അതിവേഗം ആളിപ്പടർന്ന തീയിൽ ഷെഡിനുള്ളിൽ കുടുങ്ങിപ്പോയ കുട്ടികളിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ദമ്പതികൾ നാട്ടിൽ പോയി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ ഈ വലിയ ദുരന്തം സംഭവിച്ചത്. സംഭവമറിഞ്ഞ് കൊത്തനൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷെഡിനുള്ളിൽ തീ പടരാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പിഞ്ചുമക്കളുടെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങിയിരിക്കുകയാണ് നാരായണപുരയിലെ തൊഴിലാളി കുടുംബങ്ങളും പ്രദേശം ഒന്നാകെയും.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer