റായ്പുര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ചതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ടിം ഡേവിഡിനു കനത്ത പിഴ ശിക്ഷ ചുമത്തി ബിസിസിഐ. മത്സരം അവസാനിച്ചതിനു പിന്നാലെ ഡഗൗട്ടില്‍ നിന്നു ടിം ഡേവിഡ് കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചതാണ് പണിയായത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6 പ്രകാരം അശ്ലീലമോ അപകീര്‍ത്തികരമോ ആയ ആംഗ്യങ്ങള്‍ കാണിച്ചു എന്ന കുറ്റത്തിനാണ് നടപടി.
Tim David caught showing M finger to #MI after #RCB defeating in a thriller match in #ipl2026..
— Cine-Cric- Mania.. (@kohllification) May 11, 2026
This M finger celebration getting viral on all SM because Tim David was a MI player…What a celebration… 🔥🔥🔥 pic.twitter.com/tH7Yi0uAcv
റായ്പുരില്‍ നടന്ന ആവേശപ്പോരട്ടത്തില്‍ അവസാന പന്തിലാണ് ആര്‍സിബി വിജയം സ്വന്തമാക്കിയത്. വിജയ ശേഷം ടീം അംഗങ്ങള്‍ ഡഗൗട്ടില്‍ കൈയടിക്കുന്നതിനിടെയാണ് ഡേവിഡ് നടുവിരല്‍ ഉയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ചത്.






