വയനാട്: തെരഞ്ഞെടുപ്പ് സമയത്ത് കെ രാജനെ കാണാന്‍ എത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതയായ സയന കെ രാജനോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമായിരുന്നു, ജയിച്ചിട്ട് മക്കളെ കാണാന്‍ വരണം. വാക്ക് പാലിക്കാനായി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജന്, സയനയുടെ മക്കളെ കാണാന്‍, അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി. ഒരുപിടി പൂവുകളും കളിപ്പാട്ടങ്ങളുമായാണ് സയനയുടെ മക്കളെ കാണാന്‍ കെ രാജനെത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രില്‍ ആറിനായിരുന്നു കെ രാജനെ കാണാന്‍ സയന അടക്കം ദുരന്തബാധിതരായ പതിനാല് പേര് ചുരമിറങ്ങി ഒല്ലൂരിൽ എത്തിയത്. കെ രാജനെ കണ്ട സയന ആദ്യം ചോദിച്ചത് ‘ഞാനൊന്ന് ഹഗ്ഗ് ചെയ്തോട്ടെ’ എന്നായിരുന്നു. അതിന് ശേഷമാണ് ജയിച്ചിട്ട് മക്കളെ കാണാന്‍ വരണമെന്ന് സയന പറഞ്ഞത്.




