Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ക്ഷമിക്കണം, കേരളത്തില്‍ മുഖ്യമന്ത്രിയില്ല’; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരുന്ന കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കം ഒടുവില്‍ സാധാരണക്കാരേയും ബാധിച്ചു തുടങ്ങി. കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യത്തില്‍ വ്യക്തതയും വന്നിരിക്കുന്നു. കുടുംബപരമായ തര്‍ക്കത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് ഗൃഹനാഥ മുഖ്യമന്ത്രിക്കയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തപാല്‍ വകുപ്പ് പരാതിക്കാരിക്ക് തിരിച്ചയച്ചു.

തനിക്കും കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പാവറട്ടി കൈതമുക്ക് സ്വദേശി നാലകത്ത് പള്ളത്ത് വീട്ടില്‍ മുഹമ്മദ് അഷറഫിന്റെ ഭാര്യ ഷഫ്‌ന അഭിഭാഷകനായ സുജിത്ത് അയിനിപ്പുള്ളി വഴി സംസ്ഥാന മുഖ്യമന്ത്രിക്കയച്ച കത്താണ് തിരിച്ചയച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഉണ്ടായ ഈ വിഷയം നിലവിലെ സാഹചര്യം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു.

മെയ് 13ന് സഫ്‌ന അയച്ച കത്ത് തിരിച്ചു വന്നു. കവറിന്റെ മുന്‍ ഭാഗത്ത് ‘ റിട്ടേണ്‍ഡ്’ എന്നും പിന്‍ ഭാഗത്ത് റെഫ്യൂസ്ഡ് (വിലാസക്കാരന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer