Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രം; ബോണ്ട് വിപണിയിൽ ഇളവുകളും പ്രധാനമന്ത്രിയുടെ ഏഴ് നിർദ്ദേശങ്ങളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച പിടിച്ചുനിർത്തുന്നതിനും രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുമായി പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദേശനിക്ഷേപകർക്കുള്ള നികുതി വലിയ തോതിൽ കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച ഈ നിർദ്ദേശം ധനമന്ത്രാലയം ഗൗരവമായി പരിഗണിച്ചുവരികയാണ്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമായി ഏഴ് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കണമെന്നും കാർ പൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനും വിദേശ യാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി പാചക എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുക, വിദേശ ബ്രാൻഡുകൾക്ക് പകരം സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുക, വർക്ക് ഫ്രം ഹോം രീതിയും ഓൺലൈൻ മീറ്റിംഗുകളും പ്രോത്സാഹിപ്പിക്കുക എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

കാർഷിക മേഖലയിൽ രാസവളങ്ങൾക്ക് പകരം ജൈവകൃഷി രീതി സ്വീകരിക്കാനും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജം ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കർശനമായ നിയന്ത്രണങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോണ്ട് വിപണിയിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദേശനിക്ഷേപകർക്കുള്ള നികുതി വലിയ തോതിൽ കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച ഈ നിർദ്ദേശം ധനമന്ത്രാലയം ഗൗരവമായി പരിഗണിച്ചുവരികയാണ്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമായി ഏഴ് പ്രധാന നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതവും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കണമെന്നും കാർ പൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനും വിദേശ യാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി പാചക എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുക, വിദേശ ബ്രാൻഡുകൾക്ക് പകരം സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുക, വർക്ക് ഫ്രം ഹോം രീതിയും ഓൺലൈൻ മീറ്റിംഗുകളും പ്രോത്സാഹിപ്പിക്കുക എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. കാർഷിക മേഖലയിൽ രാസവളങ്ങൾക്ക് പകരം ജൈവകൃഷി രീതി സ്വീകരിക്കാനും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജം ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കർശനമായ നിയന്ത്രണങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer