കോഴിക്കോട്: വിഡി സതീശന് മുഖ്യമന്ത്രിയായതിന് പിന്നാലെ ബിജെപിയും കാസയും ചേര്‍ന്ന് ലീഗിനെ മുന്‍നിര്‍ത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വര്?ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശിവപ്രസാദ് പറഞ്ഞു.
ലീഗിന് വഴങ്ങി കെസിയെ ഹൈക്കമാന്‍ഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികള്‍ കേരളത്തില്‍ പറയുന്നത്. വര്‍ഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് UDF ആണ്. എന്നാല്‍ അത് ചെറുക്കേണ്ടത് കേരളത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി BJP യുടെ വര്‍ഗീയ പ്രചാരണങ്ങളെ എതിര്‍ക്കാം എന്നാണ് ശിവപ്രസാദ് കുറിച്ചത്.




