തിരുവനന്തപുരം: ബിജെപിക്കു വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി കോർ കമ്മിറ്റിയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
സഭയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പി.സി.ജോർജിനും ഷോൺ ജോർജിനുമെതിരെയും വിമർശനമുണ്ടായി. സാഹചര്യം എതിരായിട്ടും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരുടെ വോട്ടുകൾ ലഭിച്ചു. തിരുവല്ലയിൽ അനൂപ് ആന്റണി രണ്ടാമതെത്തിയതും ഇതിന് തെളിവാനാണെന്നും കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ സൗജന്യ ബസ് യാത്രയുടെ പേരിൽ മഹിളാ മോർച്ച നടത്തിയ സമരം ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുണ്ടായി.






