Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സത്യപ്രതിജ്ഞ; തിരുവനന്തപുരം നഗരത്തില്‍ തിങ്കളാഴ്ച്ച ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ രാവിലെ 7 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി പാര്‍ക്കിങ് കേന്ദ്രങ്ങളും സജീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ദേശിച്ചിട്ടുളള പാര്‍ക്കിങ് ഏരിയകളില്‍ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധവും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്. വിമാനത്താവളത്തിലേക്കും, റെയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

ട്രാഫിക് നിയന്ത്രണം ഇങ്ങനെ

പേരൂര്‍ക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍ നിന്നു സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമന്‍സ് ജംക്?ഷന്‍ -തൈക്കാട് വഴി പോകേണ്ടതാണ്.

പിഎംജി ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ജിവി രാജ-എല്‍എംഎസ്-മ്യൂസിയം-മാനവീയം റോഡ്-ആല്‍ത്തറ വഴുതയ്ക്കാട്-വിമന്‍സ് കോളജ് ജംക്ഷന്‍-തൈക്കാട് വഴി പോകേണ്ടതാണ്.

ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് നിന്നു സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ഫ്‌ലൈഓവര്‍ വഴി പോകേണ്ടതാണ്. ഓവര്‍ ബ്രിഡ്ജ്-തമ്പാനൂര്‍-മോഡല്‍ സ്‌കൂള്‍-പനവിള-ബേക്കറി

പാര്‍ക്കിങ് സ്ഥലങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വരുന്ന എംഎല്‍എ/എംപിമാരുടെ വാഹനങ്ങള്‍ ആര്‍ബിഐ-ബേക്കറി ജംക്?ഷന്‍-വാന്റോസ്-ജേക്കബ്സ് ജംക്?ഷന്‍-ഗേറ്റ്-4 വഴി സെക്രട്ടറിയേറ്റിനകത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്ന ഉദ്യോഗസ്ഥര്‍, പൊലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങള്‍ ആര്‍ബിഐ-ബേക്കറി ജംക്ഷന്‍-വാന്റോസ്-ജേക്കബ്സ് ജംക്?ഷന്‍ വഴി ഗേറ്റ്-4 ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷം സംസ്‌കൃത കോളജ് ഗ്രൗണ്ട്, യൂണിവേഴ്‌സിറ്റി ക്യാംപസ്, യൂണിവേഴ്‌സിറ്റി കോളജ് എന്നീ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വാഹനങ്ങളില്‍ വരുന്ന പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഗേറ്റ് 2, പുളിമൂട് ആയുര്‍വേദ കോളജ് ജംക്?ഷന്‍, മോഡല്‍ സ്‌കൂള്‍ ജംക്?ഷന്‍ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകരെ കൊണ്ട് വരുന്ന വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസര്‍ച്ച് സെന്റര്‍ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക്-ലോര്‍ഡ്സ് ബൈപാസ് റോഡിന്റെ ഇരു വശങ്ങളിലും കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

പ്രവര്‍ത്തകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട്, ജനറല്‍ ഹോസ്പിറ്റല്‍ സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് കോളജ് ഗ്രൗണ്ട്, എല്‍എംഎസ് കോംപൗണ്ട്, ചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാല ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മോഡല്‍ സ്‌കൂള്‍ കോംപൗണ്ട്, സംഗീത കോളജ് കോംപൗണ്ട്, ആര്‍ട്സ് കോളജ് കോംപൗണ്ട്, വിമന്‍സ് കോളജ് കോംപൗണ്ട്, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം കോംപൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്‌സ് (പേ ആന്റ് പാര്‍ക്കിങ്), വെളളയമ്പലം വാട്ടര്‍ അതോറിറ്റി കോംപൗണ്ട്, കവടിയാര്‍ സാല്‍വ്വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ട്, ടാഗോര്‍ തിയറ്റര്‍ കോംപൗണ്ട്, പിഎംജി – ലോ കോളജ് റോഡ്, കവടിയാര്‍-കുറവന്‍കോണം റോഡ് (ഇടത് വശം), വികാസ് ഭവന്‍ റോഡ്, പരുത്തിപ്പാറ-കേശവദാസപുരം റോഡ് (ഇടത് വശം), എന്നിവിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യേണ്ടതാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മോട്ടോര്‍ സൈക്കിളുകളില്‍ വരുന്നവര്‍ പുളിമൂട് – ഓവര്‍ബ്രിഡ്ജ് റോഡ് (ഇരു വശങ്ങളിലും) എകെജി – സ്‌പെന്‍സര്‍ റോഡ്, വിജെടി-ജേക്കബ്‌സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിര്‍ വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടാകാത്ത വിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

Recent News

Advertisement
WhiteswanTV Footer